Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Clash

കി​രീ​ടം പോ​യി, നി​യ​ന്ത്ര​ണ​വും; മൈ​താ​ന​ത്ത് കൈ​യാ​ങ്ക​ളി, പ​രേ​ഡെ​സി​ന് റെ​ഡ് കാ​ർ​ഡ്

ന്യൂ​യോ​ർ​ക്ക്: ഫി​ഫ ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ സ്പെ​യി​നി​നോ​ടേ​റ്റ പ​രാ​ജ​യ​ത്തി​ന് പി​ന്നാ​ലെ മൈ​താ​ന​ത്ത് കൈ​യാ​ങ്ക​ളി. മ​ത്സ​ര​ശേ​ഷം സ്പാ​നി​ഷ് താ​ര​ങ്ങ​ളു​മാ​യി ഏ​റ്റു​മു​ട്ടി​യ അ​ർ​ജ​ന്‍റീ​ന​യു​ടെ മ​ധ്യ​നി​ര താ​രം ലി​യാ​ൻ​ഡ്രോ പ​രെ​ഡെ​സിന് റെ​ഡ് കാ​ർ​ഡ് ന​ൽ​കി.

ഫൈ​ന​ൽ വി​സി​ല​ടി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് നാ​ട​കീ​യ സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. കി​രീ​ട​നേ​ട്ടം ആ​ഘോ​ഷി​ക്കാ​നാ​യി മൈ​താ​ന​ത്തേ​ക്ക് ഓ​ടി​യെ​ത്തി​യ സ്പാ​നി​ഷ് താ​രം റോ​ഡ്രി​യെ അ​ർ​ജ​ന്‍റീ​ന​യു​ടെ ന​ഹു​വ​ൽ മൊ​ളീ​ന ഇ​ടി​ച്ച​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ച​ത്. ഇ​ത് ചോ​ദ്യം ചെ​യ്ത റോ​ഡ്രി​ക്ക് പി​ന്തു​ണ​യു​മാ​യി സ​ഹ​താ​രം എ​റി​ക് ഗാ​ർ​സ്യ എ​ത്തി​യ​തോ​ടെ അ​ന്ത​രീ​ക്ഷം വ​ഷ​ളാ​യി.

മൊ​ളീ​ന​യെ പി​ടി​ച്ചു​മാ​റ്റാ​ൻ ശ്ര​മി​ച്ച ഗാ​ർ​സ്യ​യെ പി​ന്നാ​ലെ​യെ​ത്തി​യ ലി​യാ​ൻ​ഡ്രോ പ​രെ​ഡെ​സ് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് ത​ട​യാ​ൻ എ​ത്തി​യ യു​വ​താ​രം ഗാ​വി​ക്കും മ​ർ​ദ​ന​മേ​റ്റു. തു​ട​ർ​ന്ന് ഇ​രു​ടീ​മി​ലെ​യും ക​ളി​ക്കാ​രും അ​ർ​ജ​ന്‍റീ​ന പ​രി​ശീ​ല​ക​ൻ ല​യ​ണ​ൽ സ്ക​ലോ​ണി​യും ചേ​ർ​ന്നാ​ണ് താ​ര​ങ്ങ​ളെ ബ​ല​മാ​യി പി​ടി​ച്ചു​മാ​റ്റി​യ​ത്.

Kerala

വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​നി​ടെ കൂ​ട്ട​ത്ത​ല്ലും ക​ല്ലേ​റും; പോ​ലീ​സ് ലാ​ത്തി​വീ​ശി

തൃ​ശൂ​ർ: വി​വാ​ഹ സ​ല്‍​ക്കാ​ര​ത്തി​നി​ടെ റോ​ഡ് ബ്ലോ​ക്കാ​യ​തി​നെ ചൊ​ല്ലി സം​ഘ​ര്‍​ഷം. ചെ​റു​തു​രു​ത്തി വെ​ട്ടി​ക്കാ​ട്ടി​രി കെ​ജെ​എം ഓ​ഡി​റ്റോ​റി​യ​ത്തി​ലെ വി​വാ​ഹ​വി​രു​ന്നി​നി​ടെ​യാ​ണ് നാ​ട്ടു​കാ​രു​മാ​യി സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്.

നി​ര​വ​ധി ആ​ഡം​ബ​ര കാ​റു​ക​ളി​ലാ​ണ് വി​വാ​ഹ സം​ഘം വെ​ട്ടി​ക്കാ​ട്ടി​രി മ​ണ്ഡ​പ​ത്തി​ന് സ​മീ​പം എ​ത്തി​യ​ത്. ഇ​തോ​ടെ റോ​ഡി​ൽ വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​യി. ആം​ബു​ല​ൻ​സ് അ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ കു​ടു​ങ്ങി​യ​തോ​ടെ നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ടു.

ഇ​തോ​ടെ വാ​ക്കേ​റ്റ​മു​ണ്ടാ​വു​ക​യും ചി​ല​ർ​ക്ക് മ​ർ​ദ​ന​മേ​ൽ​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഇ​രു വി​ഭാ​ഗ​വും ക​ല്ലെ​റി​ഞ്ഞ​തോ​ടെ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യി. ക​ല്ലേ​റി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

വി​വ​രം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ചെ​റു​തു​രു​ത്തി പോ​ലീ​സ് ലാ​ത്തി വീ​ശി​യ​തോ​ടെ​യാ​ണ് സം​ഘ​ർ​ഷ​ത്തി​ന് അ​യ​വു​വ​ന്ന​ത്. അ​ഞ്ച് വാ​ഹ​ന​ങ്ങ​ൾ ക​സ്‌​റ്റ​ഡി​യി​ലെ​ടു​ത്തെ​ന്നും ക​ണ്ടാ​ൽ അ​റി​യാ​വു​ന്ന 25 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തെ​ന്നും എ​സ്എ​ച്ച്ഓ പ​റ​ഞ്ഞു.

 

 

Kerala

എ​സ്എ​ഫ്ഐ - യു​ഡി​എ​സ്എ​ഫ് സം​ഘ​ർ​ഷം; ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ൾ​ക്ക് പ​രി​ക്ക്

കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി ഹോ​സ്റ്റ​ലി​ൽ എ​സ്എ​ഫ്ഐ യു​ഡി​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ൾ​ക്ക് പ​രി​ക്ക്. പ​രി​ക്കേ​റ്റ യു​ഡി​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സം​ഭ​വ​ത്തി​ല്‍ പ​രാ​തി ന​ൽ​കി​യി​ട്ടും കേ​സ് എ​ടു​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് തേ​ഞ്ഞി​പ്പ​ലം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ യു​ഡി​എ​സ്എ​ഫ് നേ​താ​ക്ക​ൾ കു​ത്തി​യി​രു​പ്പ് സ​മ​രം ന​ട​ത്തു​ക​യാ​ണ്. കെ​എ​സ്‌​യു സം​സ്ഥാ​ന ട്ര​ഷ​റ​ർ കെ.​ബി.​ആ​ദി​ൽ, എം​എ​സ്എ​ഫ് മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക​ബീ​ർ മു​തു​പ​റ​മ്പ് എ​ന്നി​വ​രാ​ണ് കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തു​ന്ന​ത്.

സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘ​ര്‍​ഷം ഉ​ണ്ടാ​യി​രു​ന്നു. തുടർന്ന് ഇ​രു വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​ക​ളി​ലെ പ്ര​വ​ര്‍​ത്ത​ക​രും ത​മ്മി​ല്‍ പ​ല​പ്പോ​ഴാ​യി ഏ​റ്റു​മു​ട്ട​ല്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്. സം​ഘ​ർ​ഷ​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് സ്ഥ​ല​ത്ത് വ​ൻ പോ​ലീ​സ് സ​ന്നാ​ഹം നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

International

താ​ലി​ബാ​ൻ ആ​ക്ര​മ​ണം; 58 പാ​ക് സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ടു

കാ​ബൂ​ൾ: ബെ​ഹ്‌​രാം​പു​ർ ജി​ല്ല​യി​ലെ അ​തി​ർ​ത്തി മേ​ഖ​ല​യി​ൽ താ​ലി​ബാ​ൻ ന​ട​ത്തി​യ മി​ന്ന​ൽ ആ​ക്ര​മ​ണ​ത്തി​ൽ 58 പാ​ക് സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ടു. 30ലേ​റെ സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. കാ​ബൂ​ളി​ലെ സ്‌​ഫോ​ട​ന​ങ്ങ​ള്‍​ക്ക് പി​ന്നി​ല്‍ പാ​ക്കി​സ്ഥാ​നാ​ണെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം.

ഒ​രു ആ​ക്ര​മ​ണ​ത്തി​നും ഉ​ത്ത​രം​കി​ട്ടാ​തെ പോ​കി​ല്ലെ​ന്നും താ​ലി​ബാ​ൻ വ​ക്താ​വ് സ​ബീ​ഹു​ള്ള മു​ജാ​ഹി​ദ് പ​റ​ഞ്ഞു. ഏ​റ്റു​മു​ട്ട​ലി​ൽ 20 അ​ഫ്ഗാ​ൻ സൈ​നി​ക​രും കൊ​ല്ല​പ്പെ​ട്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​ഫ്ഗാ​നി​സ്ഥാ​ന് ഞ​ങ്ങ​ളു​ടെ ക​ര, വ്യോ​മ അ​തി​ർ​ത്തി​ക​ൾ സം​ര​ക്ഷി​ക്കാ​നു​ള്ള അ​വ​കാ​ശ​മു​ണ്ട്. അ​തി​നാ​ൽ ഒ​രു ആ​ക്ര​മ​ണ​ത്തി​നും മ​റു​പ​ടി ന​ൽ​കാ​തി​രി​ക്കി​ല്ല.

പാ​ക്കി​സ്ഥാ​ൻ അ​വ​രു​ടെ രാ​ജ്യ​ത്ത് ഒ​ളി​ച്ചി​രി​ക്കു​ന്ന ഐ​എ​സ് അം​ഗ​ങ്ങ​ളെ പു​റ​ത്താ​ക്കു​ക​യോ ഇ​സ്‌​ളാ​മി​ക് എ​മി​റേ​റ്റി​ന് കൈ​മാ​റു​ക​യോ ചെ​യ്യ​ണം. അ​ഫ്ഗാ​നി​സ്ഥാ​ൻ ഉ​ൾ​പ്പെ​ടെ ലോ​ക​ത്തെ പ​ല​രാ​ജ്യ​ങ്ങ​ൾ​ക്കും ഐ​എ​സ് ഒ​രു ഭീ​ഷ​ണി​യാ​ണെ​ന്ന് സ​ബീ​ഹു​ള്ള മു​ജാ​ഹി​ദ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം അ​തി​ർ​ത്തി​യി​ൽ രൂ​ക്ഷ​മാ​യ ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണ്. പാ​ക്കി​സ്ഥാ​ന്‍റെ പോ​സ്റ്റു​ക​ളി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്നും 25 പോ​സ്‌​റ്റു​ക​ൾ പി​ടി​ച്ചെ​ടു​ത്തെ​ന്നും അ​ഫ്ഗാ​ൻ അ​ധി​കൃ​ത​ർ വ്യക്തമാക്കി.

Kerala

സി​ദ്ദി​ഖി​നെ​യും ഐ.​സി.​ബാ​ല​കൃ​ഷ്ണ​നെ​യും നി​യ​മ​സ​ഭ കാ​ണി​ക്കി​ല്ല; പോ​ര​ടി​ച്ച് എം​എ​സ്എ​ഫും കെ​എ​സ്‌​യു​വും

കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ര​സ്പ‌​രം പോ​ര​ടി​ച്ച് കെ​എ​സ്‌​യു​വും എം​എ​സ്എ​ഫും. മു​ട്ടി​ൽ ഡ​ബ്ലൂ​എം​ഒ കോ​ള​ജ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച ശേ​ഷം എം​എ​സ്എ​ഫ് മു​ട്ടി​ലി​ൽ ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​ലാ​ണ് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ അ​തി​രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ​ത്.

കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ഐ.​സി.​ബാ​ല​കൃ​ഷ്ണ​നും, ടി.​സി​ദ്ധി​ഖും നി​യ​മ​സ​ഭ കാ​ണി​ല്ലെ​ന്ന് ഭീ​ഷ​ണി​യും എം​എ​സ്എ​ഫ് മു​ഴ​ക്കി. ഇ​രു നേ​താ​ക്ക​ളു​ടെ​യും ചി​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ബാ​ന​ർ പി​ടി​ച്ചാ​യി​രു​ന്നു പ്ര​ക​ട​നം. ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് പ​ല കോ​ള​ജു​ക​ളി​ലും എം​എ​സ്എ​ഫും കെ​എ​സ്‌​യു​വും സ​ഖ്യം ഉ​ണ്ടാ​യി​രു​ന്നി​ല്ല.

അ​തേ​സ​മ​യം കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി ഓ​ർ​ഫ​നേ​ജ് കോ​ള​ജി​ൽ വി​ജ​യി​ച്ച കെ​എ​സ്‌‌​യു എം​എ​സ്എ​ഫി​ന് എ​തി​രെ ബാ​ന​ർ ഉ​യ​ർ​ത്തി പ്ര​ക​ട​നം ന​ട​ത്തി. എം​എ​സ്എ​ഫ് തോ​റ്റു മ​തേ​ത​രം ജ​യി​ച്ചു എ​ന്നാ​യി​രു​ന്നു കെ​എ​സ്‌​യു ഉ​യ​ർ​ത്തി​യ ബാ​ന​ർ.

National

ദു​ർ​ഗാ​പൂ​ജ ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ സം​ഘ​ർ​ഷം; ക​ട്ട​ക്കി​ൽ ഇ​ന്‍റ​ർ​നെ​റ്റ് നി​രോ​ധ​നം

ക​ട്ട​ക്ക്: ദു​ർ​ഗാ​പൂ​ജ ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ന് പി​ന്നാ​ലെ ഒ​ഡീ​ഷ​യി​ലെ ക​ട്ട​ക്കി​ൽ ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചു. ദാ​രാ​ഘ​ബ​സാ​ർ പ്ര​ദേ​ശ​ത്തെ ഹാ​ത്തി പൊ​ഖാ​രി​ക്ക് സ​മീ​പം ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ 1.30 നാ​യി​രു​ന്നു സം​ഭ​വം.

ക​ഥ​ജോ​ഡി ന​ദി​യു​ടെ തീ​ര​ത്തു​ള്ള ദേ​ബി​ഗ​ര​യി​ലേ​ക്ക് നി​മ​ജ്ജ​ന ഘോ​ഷ​യാ​ത്ര നീ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​ക്ര​മം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്. ഉ​ച്ച​ത്തി​ൽ പാ​ട്ട് വ​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ൽ 36 മ​ണി​ക്കൂ​ർ ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചു. മേ​ഖ​ല​യി​ൽ ഇ​ന്‍റ​ർ​നെ​റ്റ് നി​രോ​ധ​ന​വും നി​ല​വി​ൽ വ​ന്നു. സെ​ൻ​സി​റ്റീ​വ് പ്ര​ദേ​ശ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പോ​ലീ​സ് സേ​ന​യെ വി​ന്യ​സി​ക്കാ​നും അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ചു.

ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​ൽ ഭ​ര​ണ​കൂ​ടം പൂ​ർ​ണ പ​രാ​ജ​യ​മാ​ണെ​ന്ന് ആ​രോ​പി​ച്ച് വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് തി​ങ്ക​ളാ​ഴ്ച 12 മ​ണി​ക്കൂ​ർ ബ​ന്ദ് പ്ര​ഖ്യാ​പി​ച്ചു. ഘോ​ഷ​യാ​ത്ര​യ്ക്കി​ടെ ഉ​ച്ച​ത്തി​ൽ പാ​ട്ടു​വ​ച്ച​ത് ചി​ല നാ​ട്ടു​കാ​ർ എ​തി​ർ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​ശ്‌​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ജ​ന​ക്കൂ​ട്ടം ഘോ​ഷ​യാ​ത്ര​യ്ക്ക് നേ​രെ ക​ല്ലു​ക​ളും ഗ്ലാ​സ് കു​പ്പി​ക​ളും എ​റി​യാ​ൻ തു​ട​ങ്ങി​യ​തോ​ടെ ഏ​റ്റു​മു​ട്ട​ലി​ലേ​ക്ക് നീ​ങ്ങി. ആ​ക്ര​മ​ണ​ത്തി​ൽ ക​ട്ട​ക്ക് ഡി​സി​പി ഖി​ലാ​രി ഋ​ഷി​കേ​ശ് ദി​നി​യാ​ൻ​ഡി​യോ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

Latest News

Corehub Up